
ദ്രവിച്ച കരളിനു മോഹം
ഒരല്പ്പം നുകരണം , നുണയണം
ഭക്ഷണം എത്തിയ നാള്‍ മറന്നതിനാല്‍
ആമാശയം ഉറക്കമാണ്.
കുടലില്‍ അണുക്കള്‍ അന്നും ആര്‍ത്തു വിളിച്ചു
'നാളേ സ്വതന്ത്രരാകും നമ്മള്‍
കരളിന്റെ മോഹത്തിനു കൈനീട്ടിയാല്‍'
ഇതു കേട്ടു ചിരിച്ച ഹൃദയത്തിനു
വായില്‍ രക്തചുവ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ