
മതിമറന്ന സ്വപ്നങ്ങളൂടെ
അര്‍ഥം തേടിയ കാവല്ക്കാരന്
അവന്റെ മരണം
ഞാനെന്ന ദേഹിയുടെ മരണം.
ദേഹം ഇനിയും ഒഴുകും
അഭിനയിക്കാന്‍ വേഷങ്ങളേറേയുണ്ടേ..
ആത്മാവിന്റെ ചിതയിലെ ചദനമുട്ടികള്ക്കു
സ്വകാര്യതയുടെ മണം.
അഭിമാനമുരുകിയ നെയ്യോഴിച്ച്
ഉള്ളിലെ ബാല്യത്തിനു
സ്മരണയാകും അഗ്നി നല്കി
കത്തിച്ചു കളയണം ഈ ദേഹിയേ
ഒടൂവില്‍ വേദനകള്‍ പുകഞ്ഞും
ആഗ്രഹങ്ങള്‍ കെടാത്ത കനല്കട്ടകളായും മാറൂം.
good....
മറുപടിഇല്ലാതാക്കൂ