
ഇരുളിന്റെ നേര്‍ത്ത
കരിന്തിരി വെട്ടത്തില്‍
കണ്ടു ഞാന്‍ ഒരമ്മ
കിടക്കുന്നു ദൂരേ
അരികിലായ് ആടുന്ന
തൊട്ടിലില്‍ കുഞ്ഞും.
ഇരുളിനേ പിളര്‍ന്നു
വിളര്‍ത്ത മുഖ മൂടികള്‍
കൂട്ടമായ് തേടുന്നു
അവളേ വില പേശുന്നു.
ചിവീടിന്റെ ചീളലില്‍
ഉറപ്പിച്ച വിലയില്‍
തൊട്ടിലാട്ടം നിറുത്താതേ
കുഞ്ഞുണരാതേ
കര്‍മ്മത്തില്‍ മുഴുകുന്നു-ആ
അമ്മതന്‍ പിണ്ഠം
ഉള്ളിലുതിര്‍ന്ന വിഷതുള്ളികളേ-
ഉടു തുണിയാല്‍ തുടച്ചവള്‍ -
നീട്ടൂന്നു കൈകള്‍ -തന്‍
കര്‍മ്മത്തിന്‍ കൂലിക്കായ്
ഒരു മുഖം നിട്ടിയ
ചുളൂങ്ങിയ ഗാന്ധിയേ
മാറിലൊളിപ്പിച്ച്
തുടരുന്നു തന്‍ കര്‍മ്മവും
മറ്റൊരു മുഖമൂടി തന്നി-ലേ
ക്കാഴ്നിറങ്ങാന്നൊരുങ്ങവേ.
ഏതോ ദു:സ്വപ്നത്താല്‍ കുഞ്ഞു-
തൊട്ടില്‍ കരഞ്ഞപ്പോള്‍
അമര്‍ത്തിയ കൈകളെ തട്ടി നീക്കി
അമരും മുഖത്തേ തള്ളിമാറ്റി
പിടക്കുന്ന കൈകളാല്‍
വാരിയെടൂത്തിട്ടാ-
തേങ്ങുമാ ചെഞ്ചുണ്ടൂകള്‍
ചേര്‍ത്തു പിടിച്ചു
കുഞ്ഞിനായ് ചുരത്തും
മാറിടത്തില്‍.
പയ്യേ ഞാന്‍ കേട്ടു ഇരുട്ടിലോരീണം
പാലൂട്ടും അമ്മയുടേ താരാട്ടിന്‍ ഈണം.