2012, ജനുവരി 18, ബുധനാഴ്‌ച

മലയാള സിനിമ ചരിത്രം



മലയാള സിനിമയുടെ ചരിത്രത്തിലേ ആദ്യ മൂന്നു ചലചിത്രങ്ങളേ പരിചയപ്പെടുത്തുന്നു.

1928 നവംബര്‍ ഏഴിന് കേരളം ഒരു നിശ്ബദ ചിത്രത്തിനു ജന്മം നല്‍കി മലയാളത്തിലേ ആദ്യ ചലചിത്രം അതായിരുന്നു വിഗതകുമാരന്‍. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഛായാഗ്രഹകനും നടനും ജെ.സി ഡാനിയേല്‍ ആയിരുന്നു. ജെ.സി ദാനിയേൽ മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത്‌ ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോയും ഇതു തന്നെ. വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ 1928 പ്രദര്‍ശിപ്പിച്ചു. മലയാള സിനിമയിലെ ആദ്യ നായിക സരോജിനിയുടെ ഭാഗം അഭിനയിച്ചത്‌ പി.കെ റോസിയും നായകന്‍ ചന്ദ്രകുമാറിന്റെ ഭാഗം അഭിനയിച്ച ത്‌ ഡാനിയേലും ആയിരുന്നു. വില്ലനായ ഭൂതനാഥന്റെ റോളില്‍ ജോണ്‍സണും. കൂടാതെ കമലം, മാസ്റ്റര്‍ സുന്ദരരാജ്, (ഡാനിയേലിന്റെ മകന്‍). പി.കെ പരമേശ്വരന്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. മലയാള സിനിമയിലെ ആദ്യത്തെ ബാല നടന്‍ സുന്ദര്‍ രാജ് ആയിരുന്നു.
രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം. ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തി കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. കല്ലേറിൽ സ്ക്രീൻ കീറി. പ്രദർശനം നിലച്ചു.
1933-ൽ പുറത്തിറങ്ങിയ മലയാള ചലചിത്ര മേഖലയിലേ രണ്ടാമത്തേ ചലച്ചിത്രമാണ് മാര്‍ത്താണ്ഡവര്‍മ്മ . വേണാടിന്റെ ചരിത്രം നിറഞ്ഞു നില്‍ക്കുന്ന സാംസ്‌ക്കാരികപ്പൊലിമ നിറഞ്ഞ സി.വി രാമന്‍ പിളളയുടെ ചരിത്ര ആഖ്യായികയായ മാര്‍ത്താണ്ഡവര്‍മ്മ സിനിമയാക്കാന്‍ ആര്‍. സുന്ദരരാജ് തയ്യാറായി. ആദ്യമായാണ് ഒരു ചരിത്ര നോവല്‍ മലയാളത്തില്‍ സിനിമയാകുന്നത്.ചിത്രത്തിൻറെ കഥാ സംഗ്രഹം യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രുനിവാരണം ചെയ്ത് സിംഹാസനാരോഹിതനാകുന്നതാണ് .സംവിധായകന്‍ വി.വി റാവു ആയിരുന്നു. ഇതും നിശ്ബദ ചിത്രമായിരുന്നു. ദേവകിഭായി എന്ന തമിഴ്‌നടി, പട്ടമ്മാള്‍, കേശവമേനോന്‍,ആണ്ടി, എ.പി.പി മേനോന്‍ എന്നീ പ്രശ്‌സതര്‍ ഈ സിനിമയില്‍ അഭിനയിച്ചു. ഈ ചിത്രവും തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.ദക്ഷിണേന്ത്യൻ നിശ്ശബ്ദചിത്രങ്ങളിൽ പൂർണ്ണരൂപത്തിൽ ലഭ്യമായിട്ടുള്ള ഏക ചലച്ചിത്രമായ ഈ ചിത്രത്തിൻറെ പ്രിൻറ് നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ ചിത്രം 1994-ൽ കേരളത്തിൽ നടന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.

1938 ജനുവരി 19 ന് മലയാള ചലചിത്ര മേഖലയിലേ മൂന്നാമത്തേതും ആദ്യ മലയാള ശബ്ദചിത്രവുമായ ബാലന്‍ തിയേറ്ററുകളില്‍ എത്തി. സംവിധാനം എസ്. നൊട്ടാണി എന്ന പാര്‍സിയായിരുന്നു. നിര്‍മാണം റ്റി.ആര്‍ സുന്ദരം . രണ്ടാനമ്മയുടെ പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന ബാലന്റേയും സഹോദരിയുടേയും കഷ്ടപ്പാടുകളുടേയും കഥയാണ് ബാലന്റെ ഇതിവൃത്തം. മുപ്പതിനായിരം രൂപയാണ് അന്നു ഈ ചിത്രത്തിനു ചെലവായത്. . ഈ ചിത്രത്തില്‍ കെ.കെ അരൂര്‍, ആലപ്പി വിന്‍സെന്റ്, എം.വി ശങ്കു, എം.കെ.കെ നമ്പ്യാര്‍, മദന്‍ ഗോപാല്‍, കെ.എന്‍ ലക്ഷ്മി, എം.കെ കമലം ബേബി മാലതി എന്നിവര്‍ വേഷമിട്ടു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത് മുതുകുളം രാഘവന്‍ പിളള ആയിരുന്നു. ആദ്യത്തെ സംഭാഷണ-ഗാനരചയിതാവ് അദ്ദേഹമായിരുന്നു. 23 ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ഈ ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലിയായിരുന്നു. . ഷൂട്ടീംഗ് തീരുന്നതിനുമുമ്പ് തന്നെ ഈ ചിത്രത്തിന്റെ പാട്ടുപുസ്തകങ്ങളെല്ലാം വിറ്റഴിച്ചു. പാട്ടു പുസ്തകത്തിന്റെ വില 25 പൈസ ആയിരുന്നു.ആദ്യ ശബ്ദ ചിത്രമായ ബാലന്‍ സാമ്പത്തിക വിജയം നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ