
മലയാളത്തിലേ ആദ്യത്തേ ശബ്ദ ചിത്രമാണ് ബാലന്‍. എന്നാല്‍

ഇന്ത്യയിലേ ആദ്യ ശബ്ദ ചിത്രമായ 'ആലം ആര' യേ കുറിച്ച് കേട്ടിട്ടുണ്ടോ.1931 ല്‍ പുറത്തിരങ്ങിയ ഈ ചിത്രം
സംവിധാനം ചെയ്തത് 'ആദര്‍ഷിര്‍ ഇറാനി' എന്ന സംവിധായകനാണു.അതു വരെയിറങ്ങിയ
അപൂര്‍ണമായ ശബ്ദ സിനിമകളെ അപേക്ഷിച്ച് തന്റെ

സിനിമ ശബ്ദ നിയന്ത്രണത്തിന്റെ കാര്യത്തില്‍ കുറ്റമറ്റതാക്കാന്‍
ഇറാനി ശ്രദ്ധിച്ചിരുന്നു.അങ്ങിനെ 1931 march 14 നു ആലം ആര മുബൈ യിലെ മെജെസ്റ്റിക് സിനിമ ടാകിസില്‍ പ്രദര്‍ശനത്തിനെത്തി.
1931 മാര്‍ച്ച് 14 ശനിയാഴ്ച വൈകിട്ട് 3 മണി. ഇന്ത്യന്‍ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്തെന്നറിഞ്ഞ നിമിഷം. അന്നേ ദിവസം പഴയ ബോംബെയിലെ മജസ്റ്റിക് തിയറ്ററിന്റെ ഇരുട്ടിലിരുന്ന് ആലം ആര എന്ന സിനിമ കണ്ടവര്‍ തങ്ങളൊരു ചരിത്രനിമിഷത്തിനാണ് സാക്ഷ്യം വഹിയ്ക്കുന്നതെന്ന കാര്യം അറിഞ്ഞിരുന്നുവോയെന്ന കാര്യം സംശയമാണ്. പ്രദര്‍ശനം കാണാനെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ ആദ്യമായി പോലീസിനെ വിളിക്കേണ്ടി വന്ന ഖ്യാതിയും ഈ തീയേറ്ററിനു തന്നെ.
'ആലം ആര' എന്‍
നാല് ലോകത്തിന്റെ വെളിച്ചമെന്നാണ് അര്‍ത്ഥം. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പ്രകാശം പകര്‍ന്ന ചിത്രമെന്ന നിലയ്ക്കാണ് ആലം ആര ചരിത്രത്തില്‍ ഇടം കണ്ടെത്തുന്നത്. അന്നുവരെയുണ്ടായിരുന്ന വെള്ളിത്തിരയിലെ നിശബ്ദത ഭഞ്ജിയ്ക്കപ്പെട്ടത് ആലം ആരയിലൂടെയായിരുന്നു. ശബ്ദത്തിന്റെ അകമ്പടിയില്ലാതെ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന വെള്ളിത്തിരയിലൂടെ ദൃശ്യങ്ങളിലൂടെ സിനിമ കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് ആലം ആര അദ്ഭുതമായി മാറി. അങ്ങിനെ ആലം ആര യുടെ ചരിത്ര വിജയം അതുവരെ സംഗീതനാട
ക വേദികളില്‍ വ്യാപരിച്ചിരുന്ന കലാകാരന്മാരെ വെള്ളിത്തിരയുടെ അദ്ഭുതലോ
കത്തേക്ക് വഴിതിരിച്ചുവിടാന്‍ കഴിഞ്ഞു.അങ്ങിനെ കോടികള്‍ കിലുങ്ങുന്ന ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ശക്തമായ കാല്‍ വെപ്പിനും ഈ സിനിമ തുടക്കം കുറിച്ചു.
സിനിമാ കഥാ സംഗ്രഹം തീര്‍ച്ചയായും ഒരു ലൗ സ്റ്റോറി തന്നെ. ഒരു രാജകുമാരനും
ഒരു നാടോടിപെണ്ണൂമായുള്ള പ്രണയവും, രാജാധികാരത്തിനു വേണ്ടിയുള്ള ചതിയും ,പ്രതികാരവുമെല്ലാമായിരുന്നു ഇ സിനിമയുടെ കഥാ തന്തു. രാജകുമാരന്റെയും
നാടോടി പെണ്‍കൊടിയും തമ്മിലുള്ള പ്രണയകഥ പ്രമേയമാക്കിയ ആലം ആരയുടെ രചിയിതാവ് പാര്‍സി തീയേറ്ററിലെ പ്രമുഖനായിരുന്ന ജോസഫ് ഡേവിഡാണ്.
ശബ്ദത്തിന്റെ സാധ്യകള്‍

ആവോളമുപയോഗിച്ച ചിത്രത്തില്‍ ഏഴോളം ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. ചതിയും വഞ്ചനയും പ്രണയവുമെല്ലാം ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും സിനിമയിലെ നായകനായ പൃഥ്വിരാജ് കപൂറിന് ഗാനരംഗങ്ങള്‍ ഇ
ല്ലായിരുന്നു. എന്നാല്‍ നായിക സുബൈദയ്ക്കാവട്ടെ യഥേഷ്ടം പാട്ടും സംഭാഷണവും ഒക്കെയുണ്ടായിരുന്നു.
ഇന്ത്യയിലെ ആദ്യ
ശബ്ദചിത്രം പിറന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സിനിമയുടെ ഒരു പ്രിന്റ് പോലും ഇപ്പോഴില്ലെന്ന കാര്യവും അറിയുക. 2003ല്‍ പുനെ ഫിലിം നാഷണല്‍ ആര്‍ക്കൈവ്
സിലുണ്ടായി അഗ്നിബാധയില്‍ സിനിമയുടെ ശേഷിച്ചിരുന്ന പ്രിന്റ് നശിച്ചു പോയി.
സമഗ്രം...
മറുപടിഇല്ലാതാക്കൂനന്ദി