2012, ജനുവരി 18, ബുധനാഴ്‌ച

മലയാള സിനിമ ചരിത്രം



മലയാള സിനിമയുടെ ചരിത്രത്തിലേ ആദ്യ മൂന്നു ചലചിത്രങ്ങളേ പരിചയപ്പെടുത്തുന്നു.

1928 നവംബര്‍ ഏഴിന് കേരളം ഒരു നിശ്ബദ ചിത്രത്തിനു ജന്മം നല്‍കി മലയാളത്തിലേ ആദ്യ ചലചിത്രം അതായിരുന്നു വിഗതകുമാരന്‍. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഛായാഗ്രഹകനും നടനും ജെ.സി ഡാനിയേല്‍ ആയിരുന്നു. ജെ.സി ദാനിയേൽ മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത്‌ ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോയും ഇതു തന്നെ. വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ 1928 പ്രദര്‍ശിപ്പിച്ചു. മലയാള സിനിമയിലെ ആദ്യ നായിക സരോജിനിയുടെ ഭാഗം അഭിനയിച്ചത്‌ പി.കെ റോസിയും നായകന്‍ ചന്ദ്രകുമാറിന്റെ ഭാഗം അഭിനയിച്ച ത്‌ ഡാനിയേലും ആയിരുന്നു. വില്ലനായ ഭൂതനാഥന്റെ റോളില്‍ ജോണ്‍സണും. കൂടാതെ കമലം, മാസ്റ്റര്‍ സുന്ദരരാജ്, (ഡാനിയേലിന്റെ മകന്‍). പി.കെ പരമേശ്വരന്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. മലയാള സിനിമയിലെ ആദ്യത്തെ ബാല നടന്‍ സുന്ദര്‍ രാജ് ആയിരുന്നു.
രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം. ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തി കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. കല്ലേറിൽ സ്ക്രീൻ കീറി. പ്രദർശനം നിലച്ചു.
1933-ൽ പുറത്തിറങ്ങിയ മലയാള ചലചിത്ര മേഖലയിലേ രണ്ടാമത്തേ ചലച്ചിത്രമാണ് മാര്‍ത്താണ്ഡവര്‍മ്മ . വേണാടിന്റെ ചരിത്രം നിറഞ്ഞു നില്‍ക്കുന്ന സാംസ്‌ക്കാരികപ്പൊലിമ നിറഞ്ഞ സി.വി രാമന്‍ പിളളയുടെ ചരിത്ര ആഖ്യായികയായ മാര്‍ത്താണ്ഡവര്‍മ്മ സിനിമയാക്കാന്‍ ആര്‍. സുന്ദരരാജ് തയ്യാറായി. ആദ്യമായാണ് ഒരു ചരിത്ര നോവല്‍ മലയാളത്തില്‍ സിനിമയാകുന്നത്.ചിത്രത്തിൻറെ കഥാ സംഗ്രഹം യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രുനിവാരണം ചെയ്ത് സിംഹാസനാരോഹിതനാകുന്നതാണ് .സംവിധായകന്‍ വി.വി റാവു ആയിരുന്നു. ഇതും നിശ്ബദ ചിത്രമായിരുന്നു. ദേവകിഭായി എന്ന തമിഴ്‌നടി, പട്ടമ്മാള്‍, കേശവമേനോന്‍,ആണ്ടി, എ.പി.പി മേനോന്‍ എന്നീ പ്രശ്‌സതര്‍ ഈ സിനിമയില്‍ അഭിനയിച്ചു. ഈ ചിത്രവും തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.ദക്ഷിണേന്ത്യൻ നിശ്ശബ്ദചിത്രങ്ങളിൽ പൂർണ്ണരൂപത്തിൽ ലഭ്യമായിട്ടുള്ള ഏക ചലച്ചിത്രമായ ഈ ചിത്രത്തിൻറെ പ്രിൻറ് നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ ചിത്രം 1994-ൽ കേരളത്തിൽ നടന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.

1938 ജനുവരി 19 ന് മലയാള ചലചിത്ര മേഖലയിലേ മൂന്നാമത്തേതും ആദ്യ മലയാള ശബ്ദചിത്രവുമായ ബാലന്‍ തിയേറ്ററുകളില്‍ എത്തി. സംവിധാനം എസ്. നൊട്ടാണി എന്ന പാര്‍സിയായിരുന്നു. നിര്‍മാണം റ്റി.ആര്‍ സുന്ദരം . രണ്ടാനമ്മയുടെ പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന ബാലന്റേയും സഹോദരിയുടേയും കഷ്ടപ്പാടുകളുടേയും കഥയാണ് ബാലന്റെ ഇതിവൃത്തം. മുപ്പതിനായിരം രൂപയാണ് അന്നു ഈ ചിത്രത്തിനു ചെലവായത്. . ഈ ചിത്രത്തില്‍ കെ.കെ അരൂര്‍, ആലപ്പി വിന്‍സെന്റ്, എം.വി ശങ്കു, എം.കെ.കെ നമ്പ്യാര്‍, മദന്‍ ഗോപാല്‍, കെ.എന്‍ ലക്ഷ്മി, എം.കെ കമലം ബേബി മാലതി എന്നിവര്‍ വേഷമിട്ടു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത് മുതുകുളം രാഘവന്‍ പിളള ആയിരുന്നു. ആദ്യത്തെ സംഭാഷണ-ഗാനരചയിതാവ് അദ്ദേഹമായിരുന്നു. 23 ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ഈ ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലിയായിരുന്നു. . ഷൂട്ടീംഗ് തീരുന്നതിനുമുമ്പ് തന്നെ ഈ ചിത്രത്തിന്റെ പാട്ടുപുസ്തകങ്ങളെല്ലാം വിറ്റഴിച്ചു. പാട്ടു പുസ്തകത്തിന്റെ വില 25 പൈസ ആയിരുന്നു.ആദ്യ ശബ്ദ ചിത്രമായ ബാലന്‍ സാമ്പത്തിക വിജയം നേടി.

2012, ജനുവരി 14, ശനിയാഴ്‌ച

'ആലം ആര' 1931



മലയാളത്തിലേ ആദ്യത്തേ ശബ്ദ ചിത്രമാണ് ബാലന്‍. എന്നാല്‍ ഇന്ത്യയിലേ ആദ്യ ശബ്ദ ചിത്രമായ 'ആലം ആര' യേ കുറിച്ച് കേട്ടിട്ടുണ്ടോ.1931 ല്‍ പുറത്തിരങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് 'ആദര്‍ഷിര്‍ ഇറാനി' എന്ന സംവിധായകനാണു.അതു വരെയിറങ്ങിയ
അപൂര്‍ണമായ ശബ്ദ സിനിമകളെ അപേക്ഷിച്ച് തന്റെ സിനിമ ശബ്ദ നിയന്ത്രണത്തിന്റെ കാര്യത്തില്‍ കുറ്റമറ്റതാക്കാന്‍ ഇറാനി ശ്രദ്ധിച്ചിരുന്നു.അങ്ങിനെ 1931 march 14 നു ആലം ആര മുബൈ യിലെ മെജെസ്റ്റിക് സിനിമ ടാകിസില്‍ പ്രദര്‍ശനത്തിനെത്തി.

1931 മാര്‍ച്ച് 14 ശനിയാഴ്ച വൈകിട്ട് 3 മണി. ഇന്ത്യന്‍ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്തെന്നറിഞ്ഞ നിമിഷം. അന്നേ ദിവസം പഴയ ബോംബെയിലെ മജസ്റ്റിക് തിയറ്ററിന്റെ ഇരുട്ടിലിരുന്ന് ആലം ആര എന്ന സിനിമ കണ്ടവര്‍ തങ്ങളൊരു ചരിത്രനിമിഷത്തിനാണ് സാക്ഷ്യം വഹിയ്ക്കുന്നതെന്ന കാര്യം അറിഞ്ഞിരുന്നുവോയെന്ന കാര്യം സംശയമാണ്. പ്രദര്‍ശനം കാണാനെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ ആദ്യമായി പോലീസിനെ വിളിക്കേണ്ടി വന്ന ഖ്യാതിയും ഈ തീയേറ്ററിനു തന്നെ.

'ആലം ആര' എന്നാല്‍ ലോകത്തിന്റെ വെളിച്ചമെന്നാണ് അര്‍ത്ഥം. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പ്രകാശം പകര്‍ന്ന ചിത്രമെന്ന നിലയ്ക്കാണ് ആലം ആര ചരിത്രത്തില്‍ ഇടം കണ്ടെത്തുന്നത്. അന്നുവരെയുണ്ടായിരുന്ന വെള്ളിത്തിരയിലെ നിശബ്ദത ഭഞ്ജിയ്ക്കപ്പെട്ടത് ആലം ആരയിലൂടെയായിരുന്നു. ശബ്ദത്തിന്റെ അകമ്പടിയില്ലാതെ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന വെള്ളിത്തിരയിലൂടെ ദൃശ്യങ്ങളിലൂടെ സിനിമ കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് ആലം ആര അദ്ഭുതമായി മാറി. അങ്ങിനെ ആലം ആര യുടെ ചരിത്ര വിജയം അതുവരെ സംഗീതനാട വേദികളില്‍ വ്യാപരിച്ചിരുന്ന കലാകാരന്മാരെ വെള്ളിത്തിരയുടെ അദ്ഭുതലോകത്തേക്ക് വഴിതിരിച്ചുവിടാന്‍ കഴിഞ്ഞു.അങ്ങിനെ കോടികള്‍ കിലുങ്ങുന്ന ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ശക്തമായ കാല്‍ വെപ്പിനും ഈ സിനിമ തുടക്കം കുറിച്ചു.
സിനിമാ കഥാ സംഗ്രഹം തീര്‍ച്ചയായും ഒരു ലൗ സ്റ്റോറി തന്നെ. ഒരു രാജകുമാരനും
ഒരു നാടോടിപെണ്ണൂമായുള്ള പ്രണയവും, രാജാധികാരത്തിനു വേണ്ടിയുള്ള ചതിയും ,പ്രതികാരവുമെല്ലാമായിരുന്നു ഇ സിനിമയുടെ കഥാ തന്തു. രാജകുമാരന്റെയും നാടോടി പെണ്‍കൊടിയും തമ്മിലുള്ള പ്രണയകഥ പ്രമേയമാക്കിയ ആലം ആരയുടെ രചിയിതാവ് പാര്‍സി തീയേറ്ററിലെ പ്രമുഖനായിരുന്ന ജോസഫ് ഡേവിഡാണ്.

ശബ്ദത്തിന്റെ സാധ്യകള്‍ ആവോളമുപയോഗിച്ച ചിത്രത്തില്‍ ഏഴോളം ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. ചതിയും വഞ്ചനയും പ്രണയവുമെല്ലാം ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും സിനിമയിലെ നായകനായ പൃഥ്വിരാജ് കപൂറിന് ഗാനരംഗങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ നായിക സുബൈദയ്ക്കാവട്ടെ യഥേഷ്ടം പാട്ടും സംഭാഷണവും ഒക്കെയുണ്ടായിരുന്നു.

ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം പിറന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സിനിമയുടെ ഒരു പ്രിന്റ് പോലും ഇപ്പോഴില്ലെന്ന കാര്യവും അറിയുക. 2003ല്‍ പുനെ ഫിലിം നാഷണല്‍ ആര്‍ക്കൈവ്‌സിലുണ്ടായി അഗ്നിബാധയില്‍ സിനിമയുടെ ശേഷിച്ചിരുന്ന പ്രിന്റ് നശിച്ചു പോയി.