2011, ജൂൺ 21, ചൊവ്വാഴ്ച

യുദ്ധം സൈയ് -സിനിമ






Director: Mysskin, Producer: Kalpathi S Aghoram, Music Director: KChange Starcast, Cast of Movie: Cheran, Deepa Sha, Nadhiya, Nassar, Yugendran , Y G Mahendran, Lakshmi, Ameer Sultan, Neetu Chandra, Release Date: 04 Feb 2011, Genre: Action – Thriller, Language: Tamil
തമിള്‍ സിനിമ ഇപ്പൊള്‍ മാറ്റത്തിന്റെ പാതയിലാനെന്നു തൊന്നുന്നു.അമിതാഭിനയത്തിനു പുശ്ചിച്ചിരുന്ന തമിള്‍ പടങ്ങളെ ഇപ്പോള്‍ റഫരന്‍സ് പോലെ സൂക്ഷിക്കാന്‍ പാകത്തില്‍ വളര്‍ത്തിയെടുത്ത നല്ല സംവിധായകര്‍ തമിഴിനു ലഭിക്കുന്നുണ്ട്..അതിലൊരാള്‍ ഡയറക്ടര്‍ -മിസ്കിന്‍- (അഞ്ജാതെ ,ചിത്തിരം പേശുതടി) .മിസ്കിന്റെ ആദ്യ പടം അഞ്ജാതെ നല്ല ഒരു അനുഭവമായിരുന്നു..ആ ഒരു അനുഭവം വെച്ചാണു യുദ്ധം സൈയ് കണ്ടത്.പടം ഒരു ഇന്വെസ്റ്റിഗേഷന്‍ ത്രില്ലര്‍ .ഒരു നല്ല സംവിധായകനും (മിസ്കിന്‍) തിരകഥാകൃത്തും ഒത്തു ചേര്‍ന്നാല്‍ ഒരു നല്ല സിനിയുണ്ടാകും എന്നതിനു ഉദാഹരണം തന്നെ യുദ്ധം സൈയ്.
ചേരന്‍ (ഓട്ടോഗ്രാഫ്) ആണു നായകന്‍. വായില്‍ വിരലിട്ടു കുത്തിയാലും ഒന്നും മിണ്ടാത്ത തന്റെ പ്രണയ ചിത്രങ്ങളും കുടുമ്പ ബന്ധങ്ങളുടേയും കഥയുമായി മുന്നോട്ട് പോയിരുന്ന ചേരനെ ഒരു സിബിഐ ഓഫീസറുടെ (ജെ,കെ) വേഷത്തില്‍ കണ്ടപ്പോള്‍ പറയാതിരിക്കാന്‍ വയ്യ(മസിലും ,കൂളിങ് ഗ്ലാസ്സും,ബുള്ളറ്റും ഇല്ലാതെ) പുള്ളി ശരിക്കും തകര്‍ത്തഭിനയിച്ചു.ഇതിലെ ഒരു ഫൈറ്റ് സീന്‍ മാത്രം മതി (മലയാള സിനിമയുടെ ഇപ്പോഴത്തെ കയര്‍ ഫൈറ്റ് അല്ല) സംവിധായകന്റെ കഴിവ് അറിയാന്‍ .കെ യുടെ പശ്ചാതല സംഗീതം , സത്യയുടെ ക്യമറ വര്‍ക്ക് രണ്ടും ഒരു ത്രില്ലിങ് പടത്തിനു പറ്റിയ രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
കഥാ സംഗ്രഹം:- നഗരത്തില്‍ തിരക്കുള്ള ...പ്രത്യേകിച്ചും പ്രമുഖരുടെ ശ്രദ്ധ പതിയുന്ന ഭാഗങ്ങളില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടികളില്‍ ഇലക്ട്രിക് സ്വാ ഉപയോഗിച്ച് മുറിച്ചെടുക്കപ്പെട്ട നിലയില്‍ മനുഷ്യരുടെ ശരീരഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു . വന്‍ കോളിളക്കം ഉണ്ടാക്കുന്ന ഈ സംഭവങ്ങളുടെ അന്വേഷണം സി ബി -സി ഐ ഡി ഓഫീസര്‍ ജെ കേയില്‍ (ചേരന്‍) നിക്ഷിപ്തമാകുന്നു.ട്രെയിനികളായി ക്രൈം ബ്രാഞ്ചില്‍ ചേര്‍ന്ന രണ്ടു പേരോടും, സന്തത സഹചാരിയായ കോണ്‍സ്റ്റബിള്‍ കിട്ടപ്പയോടും ഒപ്പം ജെ കേ കേസ് അന്വേഷണം ആരംഭിക്കുന്നു . മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ സ്വന്തം സഹോദരിക്ക് വേണ്ടിയുള്ള അന്വേഷണം ജെ കേ ഈ കേസിന് സമാന്തരമായി നടത്തുന്നുണ്ട്. തികച്ചും ബുദ്ധിപരമായ നീക്കത്തിലൂടെ അന്ന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന സത്യങ്ങള്‍. പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി ഡര്‍ട്ടി സെക്സ് ചെയ്യുന്ന ഒരു സംഘത്തിന്റേയും അപമാനം മൂലം സൈക്കിക്ക് ആകുന്ന ഒരു കുടുമ്പത്തിന്റെ പ്രതികാരവും കൂടിയായാല്‍ യുദ്ധം സൈയ് പൂര്‍ണ്ണം...
സിനിമയുടെ തുടക്കത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തുന്ന ശരീരം ഒരു സെക്കന്റ് നേരത്തേക് കാണിക്കുന്ന സീന്‍ ഉണ്ട് .ഒരു ഇടനാഴിയിലൂടെ ക്യാമറകൊണ്ടു പോയി പെട്ടെന്നു വിശാലമായ ഒരു മുറിയിലെക്ക് കടക്കുമ്പോള്‍ പൊസ്റ്റ്മൊര്‍ട്ടം ചെയ്യുന്ന ഒരു ശരീരം മറച്ചിടൂന്നത്..ഒരു സെകന്റ് നേരത്തേക്കുള്ള ആ ഷോട്ട് തുടക്കത്തില്‍ തന്നെ നമ്മെ ഒരു പ്രത്യേക മൂഡിലേക്ക് കൊണ്ടു പോകും.ആ മൂഡ് തന്നെ പടത്തിന്റെ അവസാനം വരെ നില നിര്‍ത്താന്‍ സം വിധായകന്‍ ശ്രമിച്ചിട്ടുണ്ട്. പടത്തില്‍ അനാവിശ്യമായി ഒരു പാട്ട് ഉള്‍കൊള്ളിച്ചിട്ടുണ്ട്. നീതു ചന്ദ്രയുടെ ഒരു ഐറ്റം ഡാന്‍സ്.അതൊഴിവാക്കിയാല്‍ ഒരു നല്ല ഇന്‍ വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പടം കാണണമെന്നുള്ളവര്‍ക്ക് ധൈര്യപ്പൂര്‍വ്വം കാണാവുന്ന പടം ആണു യുദ്ധം സെയ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ