
മരണത്തിനപ്പുറത്തുള്ള ഒരു ഗ്രാമം.അവിടെയാരും മരിക്കുകയില്ല.നമ്മള്‍ ജീവിക്കുനതിന്റെ തൊട്ടപ്പുറത്ത് ഒരു സോപ്പു കുമിളപോലെയുള്ള അതിര്‍ വരംമ്പിനപ്പുറം അവരുണ്ട്.ചിലര്‍ അറിയാതെ അങ്ങോട്ട് വഴുതി വീഴും..ഒരിക്കല്‍ ഞാനും.
അവിടെ കണ്ടതെല്ലാം തികച്ചും വ്യത്യസ്തം.മൗനികളായ മനുഷ്യര്‍ ,ചിലര്‍ ഉടുതുണി പോലുമില്ലാതെ .ആര്‍ക്കും ആരെയും ആവിശ്യമില്ലാത്തതു പോലെ.ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാതേ. ഞാന്‍ ഓരോ വീഥിയും നടന്നു കാണുകയായിരുന്നു.പലരും പല പ്രായത്തിലുള്ളവര്‍ .അവിടേകു വഴുതി വീഴുമ്പൊള്‍ എന്താണൊ പ്രായം അതാണൂ എന്നും അവര്‍ക്ക്..എല്ലാ മുഖങ്ങളിലും ഒരു മരവിപ്പ് മാത്രമാണൂ.ദിവസങ്ങള്‍ പിന്നിടവേ ഞാനും ആ മരവിപ്പിന്റെ കാരണം അറിഞ്ഞു തുടഞ്ഞി.അവീടെ മരണം ഇല്ലാത്തതു പോലെ ഒരു ജനന വും നടക്കുന്നില്ലാ.പിറവി എന്നത് എല്ലാ ജീവികളൂടേയും സന്തോഷവും ജീവിതത്തിലെ പ്രധാന വഴിതിരിവും ആണല്ലോ.ആ അവസ്ഥ അവിടെ ഉണ്ടാകുന്നില്ല എന്നതു തന്നെ.
മരണമില്ലാത്ത നാട്ടില്‍ എല്ലാ സുഖഭോഗങ്ങളും ഉണ്ട് .അവ ആവോളം ആസ്വദികുകയും ക്രമേണ മടൂത്ത് വെറുത്ത് പോകുകയും ചെയ്തവരാണവര്‍. വെറുപ്പ് എന്ന വികാരം മാഞ്ഞു തുടങ്ങുകയും ആസ്വദിക്കാനുള്ള കഴിവു ക്രമേണ നഷ്ടപെടൂകയും ചെയ്തവര്‍.അതില്‍ ഞാനും പങ്കാളീയായി.പിന്നിട് ഓരോ കാലം പീറക്കുംപ്പോഴും എന്നിലേ ഓരോ വികാരങ്ങള്‍ മാറ്റപെടൂകയായിരുന്നു. ആദ്യം നഷ്ടമായത് സന്തോഷം എന്ന വികാരമായിരുന്നു പിന്നെ സങ്കടം, ദേഷ്യം അങ്ങിനെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്നെ വ്യത്യസ്തമാക്കുന്നതെല്ലാം എനിക്ക് നഷ്ടപെടൂകയായിരുന്നു.
കാലം കടന്നു പോകുംതോറും ശാരിരികാവിശ്യങ്ങള്‍ എന്നെ അലട്ടാതായി, വിശപ്പ് ദാഹം എന്നിവ അറിയാതായി.നഗ്നത മറക്കുക എന്നത് ഒരു ആവിശ്യമേ അല്ലാതായി.ഇനി എന്റെ ചിന്തകള്‍ക്ക് ചിതലരിച്ച് തുടങ്ങുമ്പോള്‍ ഞാന്‍ അറിയാതെ മരണത്തിനായ് പ്രാര്‍ഥിക്കും. അപ്പോഴാണൂ ഞാനറിയും മരണം ഒരനുഗ്രഹമാണെന്നും അതില്ലാത്ത സ്ഥലം ഒരു നരകമാണെന്നും. ആ അനുഗ്രഹം ലഭിക്കാതെ മനുഷ്യന്‍ എന്ന അവസാന തെളീവായ ഓര്‍മകള്‍ എന്നില്‍ മാഞ്ഞു തുടങ്ങുമ്പോള്‍ ഞാനും ആ മരവിപ്പില്‍ ഒരംഗമായ് മാറും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ