
വര്‍ത്തമാന കാഴ്ച്ചകള്‍
അതു നഗ്നമാണ്. സത്യമാണ്.
ആ കാണൂന്നത് -
എന്റെ മകള്‍ അല്ലെങ്കില്‍ അവളെ -
അടിക്കാം ,പൊള്ളിക്കാം , പട്ടിണിക്കിടാം.
വയസ് ഈ കാര്യത്തില്‍ ബാധകമേ അല്ല.
എന്റെ മകന്‍ അല്ലെങ്കില്‍ അവനെ-
കെട്ടിയിട്ട് തല്ലാം, പഴുപ്പിച്ച കത്തി മുനകൊണ്ട്
അവന്റെ പുറത്ത് ചിത്രം വരക്കാം.
എന്റെ ഭാര്യ അല്ലെങ്കില്‍ അവളേ-
കാമ കണ്ണിനാല്‍ നോക്കാം.
അക്ഷരങ്ങളാല്‍ നഗ്നയാക്കാം.
മനസ്സാല്‍ ഭോഗിക്കാം.
കാരണം ഞാന്‍ വര്‍ത്തമാനകാല മനുഷ്യന്‍.
എനിക്കു പാപമോ പാപബോധമോ ഇല്ല.
എനിക്കു പാപമുണ്ടെന്നു നീ പറഞ്ഞാല്‍
അതു കഴുകി കളയാന്‍ -
ഞാന്‍ നിര്‍മിച്ച ദേവാലയങ്ങളൂണ്ട്.
എന്നെ കുറ്റവാളിയെന്നു വിളിച്ചാല്‍-
ഞാന്‍ നിര്‍മിച്ച നിയമങ്ങള്‍
എന്നെ കുറ്റവിമുക്തനാക്കും .
ഞാനാണൂ വര്‍ത്തമാനകാല മനുഷ്യന്‍
ഞാന്‍ തന്നെയാണൂ സത്യവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ