
വിശ്വോത്തര ചലച്ചിത്ര സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്റെ മനോഹരമായ തിരക്കഥയാണ് വിധേയന്‍ . മനുഷ്യമനസ്സിന്റെ അകത്തളങ്ങളുടെ അഗാധഗര്‍ത്തത്തില്‍ ഉറഞ്ഞുകിടക്കുന്ന വികാരങ്ങള്‍ ക്രൂരതയും മൃഗീയതയും ആണെന്ന് വിധേയന്‍ സാഷ്യപ്പെടുത്തുന്നു.
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ബംഗാളിന് സത്യജിത് റേ എന്ന പോലെയാണ് കേരളത്തിന് അടൂർ. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
അടൂര്‍ സിനിമകളീല്‍ ദൃശ്യബിംബങ്ങള്‍ക്കും ശബ്ദബിമ്പങ്ങള്‍ക്കും തുല്യ പ്രാധാന്യം ഉണ്ട്. ദൃശ്യങ്ങള്‍ക്കൊക്കെയും സംഗീതത്തിന്റെ അകമ്പടി അടൂര്‍ സിനിമകളൂടെ രീതിയല്ല.ചുരുക്കം ചില ഇടങ്ങളീല്‍ മാത്രമാണൂ പശ്ചാതല സംഗീതം ഉപയോഗിക്കുന്നത്.പ്രശസ്ത ഗ്രീക്ക് ചലചിത്രകാരന്‍ തിയോ ആഞ്ജലോ പൗലോസ് 'ദ ബീ കീപ്പര്‍' എന്ന ചിത്രത്തില്‍ തേനീച്ചയുടെ മുരളലുപയോഗിച്ചതു പോലെ അടൂരിന്റെ നിഴല്‍കുത്തു വരെയുള്ള ചിത്രങ്ങളീല്‍ ഇത്തരം സ്വഭാവികമായ ശബ്ദങ്ങളും ദൃശ്യങ്ങളും സമ്യമായി സന്നിവേശിപ്പിച്ചിരിക്കുനതു കാണാം.
അടൂരിന്റെ എനിക്കേറ്റവും ഇഷ്ടപെട്ട ചിത്രമായ വിധേയനില്‍ ഭാസ്കരപട്ടേലരുടെ മരണം വിളംബരം ചെയ്തു കൊണ്ട് തൊമ്മി ഓടുന്നതിനിടയില്‍ പള്ളിമണിമുഴങ്ങുന്നത് നാം കേഴ് ക്കുന്നുണ്ട്.അത്രേയും നേരമായി നാം കാണൂന്ന ദൃശ്യങ്ങളില്‍ പള്ളി വരുന്നതേയില്ല.ഒരു ദൃശ്യത്തില്‍ പള്ളീയില്‍ പോകുകയോ കുമ്പസാരികുകയോ ചെയ്യാത്ത തൊമ്മിയേ ഉപദേശിക്കുന്ന ഒരു ക്രൈസ്തവ പുരൊഹിതനെ നാം കാണൂന്നുണ്ട്. ഭാസ്കരപട്ടേലരുടെ വിധേയനായ തൊമ്മി വീട്ടിലെ ചുമരില്‍ യേശുവിന്റെ പടമുണ്ടെങ്കിലും ഒരിക്കല്‍ പോലും പ്രാര്‍ഥിക്കുന്നതയി നാം കാണൂന്നില്ല.എന്നാല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ തൊമ്മി ഭയചകിതനായി മാപ്പിരക്കുന്നത് ക്ഷേത്രത്തിലേ ദേവിയോടാണ്.
അകലേ ഇച്ചിലം പാടിയിലുള്ള ഭാര്യ ഓമനയേ അഭിസംബോധനന്‍ ചെയ്തു കൊണ്ടാണ് തൊമ്മി പട്ടേലര്‍ മരിച്ച വിവരം പറയുന്നത്.തുടകത്തില്‍ പ്രേഷകര്‍ ഓമനയേ ദൃശ്യ രൂപത്തില്‍ കാണൂന്നതിന്നു മുന്‍പേ അവളൂടെ ദയനീയ മായ കരച്ചില്‍ കേഴ്ക്കുന്നുണ്ട്. പട്ടേലര്‍ രണ്ടാം തവണയും ബലാത്സംഗം ചെയ്യുമ്പോഴും അവള്‍ കരയുന്നു.പട്ടേലരുടെ മരണ വാര്‍ത്ത ആദ്യം അറിയേണ്ടത് അവളായിരിക്കണം എന്നതിനാലാകാം തൊമ്മി വേഗം ഓടുന്നതിനിടയില്‍ അവളെ വിളിച്ച് അതേ പറ്റി പറയുന്നത്. പട്ടേലര്‍ മരിച്ചതോടെ തൊമ്മിയേ പോലെ അവളും സ്വതന്ത്രയാകുകയാണ്.
ഓടി കൊണ്ടിരിക്കുന്ന തൊമ്മിയുടെ ദൃശ്യത്തില്‍ സന്നിവേശിപ്പിച്ച പള്ളിമണി ശബ്ദം ഒരു നിര്‍മിത ശബ്ദബിംബമാണ്. ഒരു പക്ഷേ ഇനി തൊമ്മി പള്ളിയില്‍ പോകുമെന്നും കുര്‍ബാനയില്‍ പങ്കുകൊള്ളുമെന്നുമായിരിക്കാം .കാരണം ആ പള്ളിമണി മുഴങ്ങുന്നത് മറ്റാര്‍ക്കുമായല്ല, അവനു വേണ്ടി തന്നെയാണ്.
സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വിധേയൻ (The Servile). മമ്മൂട്ടിയും , ഗോപകുമാറും പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും (മമ്മുട്ടി-ഭാസ്കരപട്ടേലര്‍), ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.