2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പുഷ്പക് - നിശബ്ദതയില്‍ വിരിഞ്ഞ ചരിത്രം.



കമല്‍ഹാസന്‍ എന്ന അതുല്യ നടനെ അറിയാത്തവര്‍ ഇന്ത്യയില്‍ ഉണ്ടാകില്ല.ആറു
വയസ്സുള്ളപ്പോള്‍ ആദ്യചിത്രത്തിലഭിനയിക്കുകയും ആ അഭിനയത്തിന് ഏറ്റവും നല്ല
ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തുകൊണ്ടാണ് കമല്‍ ഹാസന്‍
തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങളും ഭാവങ്ങളും
പരീക്ഷണങ്ങളും കൊണ്ട് കഴിഞ്ഞ അമ്പതു വര്‍ഷത്തെ തെന്നിന്ത്യന്‍ സിനിമയുടെ
ചരിത്രം, കമല്‍ഹാസനെ മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷിക്കാനേ പറ്റില്ല.
കമല്‍ ഹാസന്‍ അഭിനയിച്ച പല ചിത്രങ്ങളും പ്രശസ്തിയാര്‍ജ്ജിച്ചതാണെങ്കിലും
എന്തു കൊണ്ടും നിശബ്ദ ചിത്രമായ 'പുഷ്പക്' ഇന്നും ഒരല്‍ഭുതമായി ഇന്ത്യന്‍
സിനിമാ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു.



1988 ല്‍ ശിങ്കിതം ശ്രീനിവാസ റാവു-സംവിധാനം നിര്‍ വഹിച്ച് ,കംല്‍ ഹാസന്‍
,അമല എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പുഷ്പക് പ്രദര്‍ശനത്തിനെത്തി.
ഇന്ത്യന്‍ സിനിമയില്‍ ശബ്ദമുള്ള സിനിമകള്‍ പോപ്പുലര്‍ ആയതിനു ശേഷം വന്ന
ഒരു നിശബ്ദ സിനിമയാണു പുഷ്പക്. അല്ലെങ്കിലും ശിങ്കിതം ശ്രീനിവാസറവു സം
വിധാനം നിര്‍വഹിച്ചാല്‍ അങ്ങിനയേ വരു , സിനിമാ ചരിത്രത്തില്‍
പരീക്ഷണസിനിമകളില്‍ ഇദ്ദേഹത്തിന്റെ പേര് എന്നും മുന്‍പന്തിയില്‍
ആയിരിക്കും . ശിങ്കിതത്തിന്റെ ചിത്രങ്ങളില്‍ ചിലത് ശ്രദ്ധിച്ചാല്‍ മതി
അദ്ദേഹത്തിന്റെ രീതി മനസ്സിലാവാന്‍. കമല്‍ ഹാസ്സന്‍ അഭിനയിച്ച അപൂര്‍വ
സഹോദരങ്ങള്‍ , മൈക്കേല്‍ മദന കാമരാജന്‍, പുഷ്പക്, സുധ ചന്ദ്രന്റെ ജീവിത
കഥയെ ആസ്പദമാക്കി എടുത്ത മയൂരി, ലിറ്റില്‍ ജോണ്‍ , അങ്ങനെ
അക്ഷരാര്‍ഥത്തില്‍ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങള്‍. ഇന്നത്തെ പോലെ
സാങ്കേതിക വിദ്യ ഒന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് അദ്ദേഹം അപൂര്‍വ
സഹോദരങ്ങള്‍ പോലുള്ള വിസ്മയ ചിത്രങ്ങള്‍ തീര്‍ത്തത്. കാലത്തിനെ
അതിജീവിക്കുന്ന ഈ ചിത്രങ്ങള്‍ ഇപ്പോഴും നമ്മള്‍ അല്‍ഭുതത്തോടെ മാത്രമേ
കാണാറുള്ളു.

1988 ല്‍ ഇറങ്ങിയ 'പുഷ്പക് ' പൂര്‍ണ്ണമായും ഒരു നിശബ്ദ ചിത്രമല്ല.
പശ്ചാത്തല സംഗീതം ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.വി.സ് നരസിംഹന്‍
(ആയിരം പൂക്കള്‍ മലരാട്ടും,ഈറന്‍ സന്ധ്യ ) ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്
. സംഭാഷണമില്ലാത്ത ഈ ചിത്രം കണ്ടു തുടങ്ങിയാല്‍ ഒരു നിമിഷം പോലും
നിരാശരാക്കാതെ അതി മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണു പുഷ്പക്.

കഥാ സംഗ്രഹം :-" തൊഴില്‍ രഹിതനായ ഒരു യുവാവാണു കമല്‍ അവതരിപ്പികുന്ന കഥാ
നായകന്‍.അഴുക്കു പിടിച്ച ചേരികളില്‍ ഉള്ള ചെറീയ അഴുക്കു പിടിച്ച
മൂറിക്കുള്ളിലാണൂ താമസം.രാവിലേ എഴുനേറ്റു ഒരു ഫുള്‍ ചായ പോലും കുടിക്കാന്‍
കാശില്ലത്തവന്‍.ഉള്ള രണ്ടു ജോഡി വസ്ത്രങ്ങള്‍ ഇട്ട് എന്നും സുന്ദരനായി ജോലി
അന്ന്വേഷിച്കു പോകുകയും രത്രിയില്‍ തലര്‍ന്നു വീട്ടിലെത്തുകയും
ചെയ്യുന്നു.കിടക്കുന്ന മുറിയുടെ തോട്ടടുത്ത സിനിമാ തിയ്യേറ്ററിലേ
ബഹളങ്ങളെല്ലാം കേട്ട് സുഖമായുറങ്ങുന്നവന്‍.
പുഷ്പക് നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ആണ്. ഈ ഹോട്ടലില്‍ ഒരു സ്യൂട്ടില്‍
താമസിക്കുന്ന ഒരു വന്‍ പണക്കാരന്‍ ആണ് നമ്മുടെ കഥയിലെ
അടുത്ത കഥാപാത്രം. ലക്ഷണമൊത്ത ഒരു മദ്യപാനി ആണ് അയാള്‍. സ്വന്തം സുഹൃത്തും
തന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധത്തെ പറ്റി അറിഞ്ഞു ദുഖിതനാണ്.
അയാളുടെ കുടിയുടെ മുഖ്യ കാരണവും അത് തന്നെ. റോഡരികില്‍ മദ്യപിച്ചു
ബോധമില്ലാതെ കിടക്കുന്ന ഈ പണക്കാരനെ പതിവ് അലച്ചിലുകള്‍ക്ക് ശേഷം
റൂമിലേക്ക്‌ പോകുന്ന വഴിയില്‍ കമല്‍ കണ്ടുമുട്ടുന്നിടതാണ് കഥയുടെ
വഴിത്തിരിവ്.
കമല്‍ അയാളെ പൊക്കിയെടുത്തു വല്ലവിധേനയും സ്വന്തം റൂമിലെത്തിക്കുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍
അയാളുടെ വായ്‌ മൂടി കെട്ടുന്നു. എന്നിട്ട് വാതില്‍ പുറമേ നിന്ന് പൂട്ടി അകത്താരുമില്ല എന്ന പ്രതീതി ഉണ്ടാക്കിയിട്ട് ജനലിന്റെ കൊളുത്ത് ഇളക്കി വയ്ക്കുന്നു. കമല്‍ നേരെ പോകുന്നത് പുഷ്പകിലേയ്ക്കാണ് . ആ പണച്ചാക്കിന്റെ സ്യൂട്ടില്‍ അയാള്‍ താമസം തുടങ്ങുന്നു. പിന്നിടുള്ള സീനുകള്‍ രസകരമാണ്. പണത്തിന്റെ ധാരാളിത്തമുള്ള ആ മുറിയില്‍ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല.അവസാനം പഴയ മുറിയില്‍ പോയി അടുത്ത തീയേറ്ററിലേ ബഹളങ്ങളെല്ലാം റെകൊറ്ഡ് ചെയ്തു വന്ന് അതു പ്ലേ ചെയ്ത് സുഖമായുറങ്ങുന്നു.അങ്ങനെയിരിക്കെ കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ വച്ച് അയാള്‍ മുന്‍പ് കണ്ടിട്ടുള്ള പെണ്‍കുട്ടിയെ ( അമല അവതരിപ്പിക്കുന്ന നമ്മളുടെ നായിക.) പുഷപകിലും വെച്ച് കാണൂകയും അവര്‍ തങ്ങള്‍ക്ക് കഴിയുമ്പോഴിക്കെ ആഗ്യങ്ങളിലൂടെയും മറ്റും ആശയ വിനിമയം നടത്തുകയും അങ്ങിനെ അവരുടെ സ്നേഹബന്ധം വികസിക്കുകയും ചെയ്യുന്നു.


ഇതിനിടയില്‍ പണക്കാരന്റെ ഭാര്യ ഈ പണക്കാരനെ കൊല്ലുവാന്‍ ഒരു വാടക കൊലയാളിയെ (ടിനു ആനന്ദ് )പുഷ്പകിലേയ്ക്ക് അയക്കുന്നു. ഇയാള്‍ ഒരു പ്രത്യേകതയുള്ള കൊലയാളിയാണ്. ഐസ് കൊണ്ടുണ്ടാക്കിയ ഒരു കത്തിയാണ് ഇയാളുടെ ആയുധം. അത് കൊണ്ട് കുത്തി കൊന്നാല്‍ കുറച്ചു കഴിയുമ്പോള്‍ കത്തി അലിഞ്ഞു ഇല്ലാതാകും. അതോടെ തെളിവുകളും. അങ്ങനെ ബുദ്ധിമാനായ ഒരു കൊലയാളി അയാളെ തിരഞ്ഞു ഹോട്ടലില്‍ എത്തുന്നു. ആ സ്യൂട്ടില്‍ അപ്പൊ താമസിക്കുന്നത് വേറെ ആളാണെന്ന് മനസ്സിലാക്കാതെ കൊലയാളി കമലിനെ വകവരുത്താന്‍ ശ്രമിക്കുന്നു. പല തവണ ശ്രമിക്കുന്നുവെങ്കിലും അത് നടക്കുന്നില്ല. മാത്രമല്ല അയാളുടെ കുത്ത് മാറിക്കൊണ്ട് ഹോട്ടലുടമ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ കമലിനെ തക്കത്തിന് കിട്ടുന്ന ഒരു സമയത്ത് അയാള്‍ കത്തിയോങ്ങുന്നു. പക്ഷെ അത് ഒരു പ്ലുഗ് പോയിന്റില്‍ കയറി അയാള്‍ ഷോക്കേറ്റു മരിക്കുന്നു.


ഇതിനിടയ്ക്ക് ആ പണക്കാരന്റെ ഭാര്യയുടെയും കാമുകന്റെയും കഥ വേറൊരു ദിശയിലേക്കു തിരിയുന്നു. ഭാര്യയും പണക്കാരനും തമ്മിലുള്ള ബന്ധം എങ്ങനെ ഇങ്ങനെയായി എന്ന് കമല്‍ മനസ്സിലാക്കുന്നു. എല്ലാം അറിഞ്ഞ കമല്‍ അയാളെ സ്വതന്ത്രനാക്കുന്നു. തന്റെ പഴയ ദുര്‍ഗന്ധം നിറഞ്ഞ ജീവിതത്തിലേക്ക് അയാള്‍ മടങ്ങി വരുന്നു. കാമുകിയോട് എല്ലാ സത്യങ്ങളും തുറന്നു പറയാന്‍ അയാള്‍ മറക്കുന്നില്ല. അത് കേട്ട് ഒരിട അവള്‍ ദുഖിതയാവുന്നുവെങ്കിലും അവള്‍ അയാളെ വെറുക്കുന്നില്ല. അവള്‍ അയാളെ വീണ്ടും ബന്ധപ്പെടാന്‍ വേണ്ടി വിലാസം ഒരു കുറിപ്പില്‍ എഴുതി കൊടുക്കുന്നെങ്കിലും വീശിയടിക്കുന്ന ഒരു കാറ്റ് അതിനെ എങ്ങോട്ടോ പറപ്പിച്ചു കളയുന്നു. രണ്ടു വഴികളില്‍ അവര്‍ വേര്‍പിരിയുന്നിടത്ത് ചിത്രം പൂര്‍ണമാവുന്നു.."
പുഷ്പ്പക് പൂര്‍ണ്ണമായും ഒരു കോമഡി ത്രില്ലര്‍ മൂവിയാണു. സംഭാഷണമില്ലാത്തത് ഒരിക്കല്‍ പോലും ഫീല്‍ ചെയ്യാതെ ബുദ്ധിപൂര്‍‌വ്വവും അതേ സമയം കലാപരമായും എടുത്ത അപൂ‌ര്‍‌വ്വ സൃഷ്ടി. പശ്ചാത്തല സംഗീതം മാത്രം ഉപയോഗിച്ച് ഈ കഥ പൂര്‍ണ്ണമായും ആസ്വദിക്കാവുന്ന രീതിയില്‍ പ്രേഷകനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ ഈ സം വിധായകനേയും , ഇത്തരം പരീക്ഷണങ്ങളില്‍ ,പുതുമകളില്‍ എന്നും മടി കൂടാതെ അഭിനയിക്കുന്ന കമല്‍ ഹാസനേയും എത്ര അഭിനന്ദിച്ചാലാണൂ മതിയാകുക.ഈ പടം ഒരു വന്‍ ബോക്സോഫീസ് ഹിറ്റാണെന്നു മാത്രമല്ല കാന്‍ ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ഫിലീം ആണു.

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

ഇന്ത്യന്‍ സിനിമാ ചരിത്രം -രണ്ടു പ്രധാന സിനിമകള്‍

ഇന്ദ്രസഭ -
1932 -ല്‍ ജെ.ജെ മദന്‍ സം വി ധാനം ചെയ്ത "ഇന്ദ്രസഭ " എന്ന ഒരു ഇന്ത്യന്‍ ചലചിത്രമുണ്ട്. "71" പാട്ടുകള്‍ ആണ് ഈ ചിത്രത്തിലുള്ളത്. ഈ ഒരു പ്രത്യേകത കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെകോര്‍ഡ്സിലും ഇടം പിടിച്ച ചലചിത്രമാണ് ഇന്ദ്രസഭ. അതായത് ഇതില്‍ അഭിനയിച്ച ഓരൊ കഥാപാത്രത്തിനും ചുരുങ്ങിയത് ഒരു പാട്ടെങ്കിലും മുണ്ടായിരുന്നു എന്നു സാരം.

സിനിമയിലേ കഥാസംഗ്രഹം പുരാണകഥകളെ അനുസ്മരിച്ചാണ് .രാജാവും ഒരു അപ്സര കന്യകയുമായുള്ള പ്രേമവും അതിനേ തുടര്‍ന്നുണ്ടാകുന്ന ദേവകോപവും ,പിന്നെ ശാപ മോക്ഷവും തുടങ്ങിയ സംഭവങ്ങളാണ് കഥാതന്തു.
സൈയിദ് അഗ ഹസ്സന്‍ അമാനത്ത് എന്ന എഴുത്തുകാരനാണു ഈ ചിത്രത്തിന്റെ രചന നിര്‍ വഹിച്ചിരിക്കുന്നത്. 71 പാട്ടുകള്‍ ഉള്ള ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മാസ്റ്റര്‍ നിസാര്‍ ,ജെഹ്നാര കജ്ജന്‍ എന്നിവരാണ്. അബ്ദുല്‍ രഹ്മാന്‍ കാബുളിയും മുക്താര്‍ ബീഗവുമാണ് ഈ ചിത്രത്തിലേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


കിസാന്‍ കന്യ -
1937 ല്‍ മൊട്ടി ബി ദിവാനി സംവിധാനവും , ആദര്‍ഷിര്‍ ഇറാനി നിര്‍മാണവും നിര്‍ വഹിച്ച "കിസാന്‍ കന്യ" ഇന്ത്യന്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ആദ്യമായി ഇന്ത്യയില്‍ തന്നെ നിര്‍മിച്ച (made in india) ആദ്യ കളര്‍ ചലചിത്രം എന്ന നിലക്കാണ്. കിസാന്‍ കന്യ" യുടെ കഥ സാദത്ത് ഹസ്സന്‍ മന്റൊ എന്ന എഴുത്തുകാരന്റേതാണ്. പാവപെട്ട കര്‍ഷകരുടെ നേര്‍ക്കാഴ്ച്ചകളാണു ഈ സിനിമയുടെ കഥാ തന്തു.
കഥാ സംഗ്രഹം. പാവപെട്ട കര്‍ഷകനും നാട്ടിലേ ഭൂവുടമ ഗാനിയുടെ പണിക്കാരനുമാണു നല്ലവനായ രാമു (നിസാര്‍). ഒരു ദിവസം ഭൂവുടമ കൊല്ലപ്പെടുകയും നാട്ടുകാരും നിയമവും രാമുവിനെതിരേ തിരിയുകയും ചെയ്യുന്നു..
ഹിന്ദി ഭാഷയില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ പത്ത് പാട്ടുകള്‍ ഉള്‍പെട്ടിട്ടുണ്ട്. ഗ്രാമഫോണിലാണു ഇതിലേ പാട്ടുകള്‍ അന്നു റെക്കോറ്ഡ് ചെയ്യപെട്ടിട്ടുള്ളത്.