2011, ജൂലൈ 6, ബുധനാഴ്‌ച

പേടി



പേടിയാണെനിക്ക്



ഉടല്‍ ചുഴിയുന്ന നോട്ടങ്ങളില്‍-



ചൂളുന്ന ശരീരത്തിനേ.



കാലത്തിന്‍ കണക്കില്‍-



സംരക്ഷകനായ് നടിച്ചവനേ.



നിശയുടെ അളവുകോലാല്‍-



ഉടലിന്‍ രഹസ്യങ്ങള്‍



തിട്ട പെടുത്തിയവനേ.



കണക്കു തെറ്റിയ ശില്പത്തേ -



വികൃതമാക്കുന അറിവിനേ.

2011, ജൂലൈ 2, ശനിയാഴ്‌ച

ഞാന്‍





‎'കരയുവാനെന്തുണ്ടു നിന്റെ കണ്ണില്‍





ചൂടു വറ്റിയ ചോരതുള്ളികളോ





നിന്നെയെന്തു വിളിക്കും ഞാന്‍





'മോളെ' യെന്നു വിളിച്ചാല്‍ നിനക്കിനിയും





നോവുമോ'



നിനക്കായ് ഒന്നും ചെയ്യാന്‍ കഴിയാതെ ഈ നാലുവരി കുറിച്ച എന്നോട് നീ ക്ഷമിക്കുക.കാരണം ഞാന്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന അന്ധനും ബധിരനും മൂകനുമായ വ്യക്തിയാണു